
ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച്
ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന
അനുസ്മരണ സമ്മേളനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറീയിച്ചു.
ഈ വർഷത്തെ ഇൻകാസ് ഖത്തർ ‘ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരജേതാവായി ഐ.സി.ബി.എഫ് (ICBF) പ്രസിഡൻ്റ് ഷാനവാസ് ബാവയെ വാർത്താസമ്മേളനത്തിൽ ഖത്തർ ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കേകൂറ്റ് പ്രഖ്യാപനം നടത്തി.
ഖത്തറിലെ സാധാരണക്കാരായ തൊഴിലാളികൾക്കും അശരണർക്കും കൈത്താങ്ങായി നിന്നുകൊണ്ടുള്ള സമാനതകളില്ലാത്ത സേവനങ്ങളാണ്
ഷാനവാസ് ബാവയെ
പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഐ.സി.ബി.എഫ് (ICBF) പ്രസിഡൻ്റെന്ന നിലയിൽ ഇന്ത്യൻ സമൂഹത്തിന് ഷാനവാസ് ബാവ നൽകിയ നിസ്വാർത്ഥ സേവനങ്ങൾ മാതൃകാപരമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം ഇന്ത്യൻ രൂപയും പ്രശംസപത്രവുമാണ് പുരസ്കാരം.
ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.സി.സി അശോകാ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ട് ചടങ്ങിൽ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തും.മലപ്പുറം ഡി.സി.സി പ്രസിഡൻ്റും തവനൂർ എം.എൽ.എയുമായ അഡ്വ. വി.എസ്. ജോയിക്കായിരുന്നു പ്രഥമ ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരം ലഭിച്ചത് .
ജൂലയ് 24 ന്
വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. പത്രസമ്മേളനത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് അഷറഫ് വടകര, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.വി. ബോബൻ, രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജോൺ ഗിൽബർട്ട് തുടങ്ങിയവർ പങ്കെടുത്തു.











